13 December Friday

തൊഴിൽസേനയ്‌ക്ക്‌ ഫണ്ട്‌ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
കാഞ്ഞങ്ങാട‌്
കർഷക തൊഴിലാളി തൊഴിൽ സേനയ്ക്ക് സർക്കാർ ഫണ്ട്‌ അനുവദിക്കണമെന്ന‌്  വെള്ളിക്കോത്ത‌് ടി കുഞ്ഞിരാമൻ മാസ‌്റ്റർ നഗറിൽ നടന്ന  കെഎസ്‌കെടിയു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.   കെ എസ് കെ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ദിനേശൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി ദാമോദരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ രാജൻ, ജില്ലാ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.  ഏരിയ സെക്രട്ടറി കൃഷ്ണൻ കുട്ടമത്ത‌്  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശിവജിവെള്ളിക്കോത്ത‌് സ്വാഗതം പറഞ്ഞു. നെൽവയൽ തണ്ണീർത്തട നിയമം കർശനമായി  നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 
  ഭാരവാഹികൾ:  പി ദാമോദരൻ(പ്രസിഡന്റ്‌) എം വി രാഘവൻ, എ കൃഷ‌്ണൻ, സി ബാലകൃഷ‌്ണൻ, (വൈസ്‌പ്രസിഡന്റുമാർ) , കൃഷ‌്ണൻ  കുട്ടമത്ത‌് (സെക്രട്ടറി) പി സി ഗിരിജ, എം വി നാരായണൻ, സി പവിത്രൻ (ജോയിന്റ്‌ സെക്രട്ടറി).
പ്രധാന വാർത്തകൾ
 Top