23 November Saturday

മഞ്ചേശ്വരത്തിന്‌ വേണ്ടത്‌ ജനകീയ വികസനം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

ഹൊസങ്കടിയിൽ എൽഡിഎഫ‌് പ്രവർത്തകയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സംസാരിക്കുന്നു

മഞ്ചേശ്വരം
മഞ്ചേശ്വരത്ത‌് എൽഡിഎഫ‌് ഉന്നയിക്കുന്നത‌് വികസനരാഷ്ട്രീയംമാത്രമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും യുഡിഎഫിന്റെയും വാട്ടർ ലൂ ആയി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ‌് മാറും. പല തെരഞ്ഞെടുപ്പുകളിലും പ്രയോഗിച്ച‌് പരാജയപ്പെട്ട ശബരിമല എന്ന മുനതേഞ്ഞ ആയുധമാണ‌് ഇരുകൂട്ടരും പ്രയോഗിക്കുന്നത‌്. ഇത‌് ജനം തിരിച്ചറിഞ്ഞിട്ടുണ്ട‌്.വർഗീയ ചേരിതിരിവ‌് സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്‌. ആരാണ‌് വർഗീയതയോട‌് സന്ധി ചെയ്യുന്നതെന്നും ഒളിഞ്ഞും തെളിഞ്ഞുംആർഎസ‌്എസ്സുമായി ചങ്ങാത്തത്തിലാകുന്നതെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ട‌്. ഹൊസങ്കടി,സീതാഗോളി എന്നിവിടങ്ങളിൽ പ്രവർത്തകയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വർഗീയ ചേരിതിരിവല്ല മഞ്ചേശ്വരത്തിന‌് ആവശ്യം. ജനകീയവികസനമാണ‌്. എൽഡിഎഫ‌് സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ‌്. ഇവിടെ മതനിരപേക്ഷതയും വർഗീയതയും തമ്മിലാണ‌് ഏറ്റുമുട്ടുന്നത‌്. അന്തിമവിജയം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനാണ‌്. പ്രബുദ്ധരായ മഞ്ചേശ്വരത്തെ ജനത എൽഡിഎഫിനെയും സ്ഥാനാർഥിയെയും ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ട‌്. ബാലറ്റുപെട്ടി തുറക്കുമ്പോൾ ഇത‌് ബോധ്യമാകുമെന്നും കോടിയേരി പറഞ്ഞു.
മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. തുളുനാട്ടിൽ മാറ്റത്തിന്റെ കാറ്റു വിതയ‌്ക്കുന്ന എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർറൈയുടെ വമ്പിച്ച ജനസ്വീകാര്യതയുടെ ആവേശവും പ്രതിഫലിക്കുന്നതായിരുന്നു പ്രവർത്തകയോഗങ്ങൾ. മഞ്ചേശ്വരം ഹിൽപാലസിൽ നടന്ന യോഗത്തിൽ കെ ആർ ജയാനന്ദ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഡോ. വി പി പി മുസ‌്തഫ സ്വാഗതം പറഞ്ഞു. സീതാംഗോളിയിൽ സാബു അബ്രഹാം അധ്യക്ഷനായി. പി രഘുദേവൻ സ്വാഗതം പറഞ്ഞു. 
മഞ്ചേശ്വരത്ത‌് മീഞ്ച, വോർക്കാടി, മംഗൽപ്പാടി എന്നിവിടങ്ങളിലെ പ്രവർത്തകരും സീതാംഗോളിയിൽ പൈവളിഗെ, പുത്തിഗെ, എൻമകജെ, കുമ്പള എന്നിവിടങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു. 15ന‌് കോടിയേരി ബന്തിയോട‌്, മിയാപദവ‌്, കുമ്പള എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ  സംസാരിക്കും.
 
 
പ്രധാന വാർത്തകൾ
 Top