14 October Monday

ആത്മഹത്യാ പ്രതിരോധ ദിനം 
ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ വി സരസ്വതി നിർവഹിക്കുന്നു

 കാഞ്ഞങ്ങാട്

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യസ്ഥിരം സമിതി ചെയർമാൻ കെ വി സരസ്വതി നിർവഹിച്ചു.  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ അധ്യക്ഷയായി.  ഡോ. സണ്ണി മാത്യു ദിനചാരണ സന്ദേശം നൽകി.
എംഎൽഎസ് പി ജീവനക്കാർ, നഴ്‌സിങ്‌ വിദ്യാർഥികൾ എന്നിവർക്കായി  ബോധവൽക്കരണ സെമിനാർ നടത്തി.   
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top