17 September Tuesday

ജില്ലയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാന ചരിത്രം തയ്യാറാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കാസർകോട്  
കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആധികാരിക ചരിത്രവും പാർടി ആർക്കൈവ്സും തയ്യാറാക്കുന്നതിനായി വിവരങ്ങളും രേഖകളും സാമഗ്രികളും ശേഖരിക്കുന്നു. ജില്ലയിലെ 12 ഏരിയകളിലും രൂപീകരിച്ച ചരിത്രരചനാസമിതികളുടെ നേതൃത്വത്തിൽ  15 മുതൽ ശേഖരിക്കൽ ആരംഭിക്കും. പ്രവർത്തനം വിജയിപ്പിക്കണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ഇതിനകം മൂന്ന് വാള്യങ്ങൾ പ്രസിദ്ധീകരിച്ചു.സിപിഐ എം  രൂപീകരണം മുതൽ ഇതേവരെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന രണ്ട് വാള്യങ്ങളാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. അതോടൊപ്പം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സമഗ്രമായി തയ്യാറാക്കി  പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ചരിത്രരചനക്കാവശ്യമായ വിവരങ്ങളും പാർടി ആർക്കൈവ്സിലേക്കുള്ള സാമഗ്രികളും വസ്തുക്കളും രേഖകളും ശേഖരിക്കും.പാർടിയുടെയും വർഗബഹുജന സംഘടനകളുടെയും എല്ലാതലങ്ങളുമായി ബന്ധപ്പെട്ട മിനുട്സുകൾ, റിപ്പോർട്ടുകൾ, സമ്മേളനരേഖകൾ, നോട്ടീസുകൾ, ബാഡ്ജുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, കുറിപ്പുകൾ, സർക്കുലറുകൾ, പഴയകാലരശീതികൾ, കാർഡുകൾ എന്നിവ കൈവശമുള്ളവർ   ചരിത്രരചനാസമിതിയെ ഏൽപിക്കണം. പാട്ടുകൾ, ഗാനങ്ങൾ, മുദ്രാവാക്യങ്ങൾ, ഫോട്ടോകൾ, പൂരക്കളി,കോൽക്കളി,കഥാപ്രസംഗം,നാടകം തുടങ്ങിയ കലാരൂപങ്ങളുടെ രചനകളും അവതരണവും, പത്രറിപ്പോർട്ടുകൾ, നേതാക്കളുടെയും മറ്റും ഡയറികൾ, കുറിപ്പുകൾ, സ്മരണികകൾ, സുവനീറുകൾ, സപ്ലിമെന്റുകൾ തുടങ്ങിയവയെല്ലാം ശേഖരിക്കും.
പ്രധാന വാർത്തകൾ
 Top