20 September Friday

കൂലിയില്ലാതെ 6 മാസം ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ പട്ടിണിസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കാസർകോട്‌
ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് കൂലി കിട്ടാതായിട്ട് ആറുമാസം കഴിഞ്ഞതിൽ പ്രതിഷേധിച്ച്‌ കാസർകോട്‌ ടെലിഫോൺ ഭവന്‌ മുന്നിൽ -തൊഴിലാളികൾ പട്ടിണിസമരം നടത്തി. കൂലി നിഷേധിച്ചും തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചും നിർബന്ധിത പിരിച്ചുവിടലിന്‌ വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ രണ്ടുമാസമായി സത്യഗ്രഹ സമരത്തിലാണ്. 19 മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്‌. സംസ്ഥാന വ്യാപകമായാണ്‌ തൊഴിലാളികൾ പട്ടിണിസമരം നടത്തിയത്‌. 
കർഷകസംഘം ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊടക്കാട് അധ്യക്ഷനായി. -സിഐടിയു ജില്ലാ സെക്രട്ടറി കെ ഭാസ്കരൻ, കേന്ദ്ര ഗവ. ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ, കെ വി കൃഷ്ണൻ, കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി ജനാർദനൻ സ്വാഗതവും ചന്ദ്രമൗലി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top