24 October Thursday

ബി സി ബാബുവിന്റെ കുടുംബത്തിന്‌ വീട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കാഞ്ഞങ്ങാട്
മുതിർന്ന മാധ്യമപ്രവർത്തകനും മലബാർ വാർത്ത സീനിയർ സബ്ബ് എഡിറ്ററുമായിരുന്ന  ബി സി ബാബുവിന്റെ കുടുംബത്തിനായി ഗുരുവനത്ത‌്  നിർമ്മിച്ച വീടിന്റെ താക്കോൽ  മന്ത്രി ഇ ചന്ദ്രശേഖരൻ കൈമാറി.  ബാബുകുടുംബസഹായസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ പൊതുസമൂഹത്തിന്റെ സഹായത്തോടെയാണ്‌   12. 75 ലക്ഷം ചെലവിൽ വീട്‌ നിർമിച്ചത്‌.  സഹായസമിതി ചെയർമാൻ എച്ച് ഗോകുൽദാസ് കമ്മത്ത്  അധ്യക്ഷനായി.  
നഗരസഭ ചെയർമാൻ വി വി രമേശൻ മുഖ്യാതിഥിയായി.  സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ എം എരിയാസെക്രട്ടറി കെ രാജ്‌മോഹനൻ, മുസ്ലിം ലീഗ‌്   ദേശീയസമിതിയംഗം എ ഹമീദ‌് ഹാജി, കാഞ്ഞങ്ങാട‌് മർച്ചന്റ‌്സ‌് അസോസിഷേയൻ  പ്രസിഡന്റ‌‌ സി യൂസഫ‌് ഹാജി, ബിജെപി ജില്ലാ സെക്രട്ടറി കെ ബൽരാജ‌് നായ‌്ക‌്, പ്രസ‌്ക്ലബ്ബ‌് പ്രസിഡന്റ‌് ടി എ ഷാഫി,സിഎംപി ജില്ലാസെക്രട്ടറി ബി സുകുമാരൻ,നഗസരഭാ സ‌്റ്റാൻഡിംഗ‌് കമ്മറ്റിചെയർമാൻ എം പി ജാഫർ, കോൺഗ്രസ‌്ഐ  മണ്ഡലം പ്രസിഡന്റ‌് എം കുഞ്ഞികൃഷ‌്ണൻ,  കെ വേണുഗോപാലൻ നമ്പ്യാർ, വാർഡ‌്  കൗൺസിലർ സി കെ വത്സലൻ,പ്രസ‌്ഫോറം പ്രസിഡന്റ‌് ഇ  വി ജയകൃഷ്ണൻ, ടി മുഹമ്മദ്അസ്‌ലം, പി പ്രവീൺകുമാർ, ജോയി മാരൂർ,  പ്രഭാകരൻ വാഴുന്നോറടി, പി കെ ചന്ദ്രശേഖരൻ,  ശശീന്ദ്രൻമടിക്കൈ എന്നിവർ  സംസാരിച്ചു. കുടുംബസഹായ സമിതി കൺവീനർ  ടി കെ നാരായണൻ സ്വാഗതവും മാലബാർ വാർത്താ മാനേജിങ്്‌‌് എഡിറ്റർ   ബഷീർ ആറങ്ങാടി നന്ദിയും പറഞ്ഞു
 
പ്രധാന വാർത്തകൾ
 Top