22 October Tuesday

ഉപജില്ലാ ശാസ്‌ത്രോത്സവം മുസ്ലിംലീഗ്‌ മേളയാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കാസർകോട്‌
നെല്ലിക്കുന്ന്‌ അൻവാറുൽ ഉലും സ്‌കൂളിൽ നടക്കുന്ന കാസർകോട്‌ ഉപജില്ലാ സ്‌കൂൾ  ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതിയിൽ നിന്ന്‌ മുസ്ലിം ലീഗുകാരല്ലാത്തവരെ ഒഴിവാക്കിയതായി പരാതി. ശനി, ഞായർ ദിവസങ്ങളിലാണ്‌ പരിപാടി. എൻ ഐ നെല്ലിക്കുന്ന്‌ എംഎൽഎയുടെ നാട്ടിലാണ്‌ സ്‌കൂൾ. ലീഗുക്കാരുടെ നിയന്ത്രണത്തിലുള്ള സ്‌കൂളിൽ നടന്ന  സംഘാടക സമിതി രൂപീകരണ  യോഗത്തിലേക്ക്‌ സ്വന്തക്കാരെ മാത്രമാണ്‌ വിളിച്ചത്‌. കാസർകോട്‌ നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങളെ വിളിച്ചില്ല. തൊട്ടടുത്ത വാർഡിലെ അംഗം ഹാരിസ്‌ ബന്നുവിനെയും ക്ഷണിച്ചില്ല. സ്‌കൂളിലെ മുൻ പിടിഎ പ്രസിഡന്റാണ്‌ ഹാരിസ്‌. സംഘാടക സമിതി രൂപീകരിച്ചപ്പോൾ ലീഗുകാർക്കാണ്‌ സ്ഥാനങ്ങൾ നൽകിയത്‌. പങ്കെടുക്കാത്തവർക്ക്‌ ഭാരവാഹിത്വം നൽകിയപ്പോൾ പങ്കെടുത്ത പ്രതിപക്ഷ പാർടികളിലുള്ളവരെ ഉൾപ്പെടുത്തിയില്ല. കൂട്ടായ്‌മയിലൂടെ വിജയിപ്പിക്കേണ്ട ശാസ്‌ത്രോത്സവം ലീഗ്‌ മേളയാക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top