21 October Monday

നന്മമനസ്‌ പൂത്തുലഞ്ഞു സഹപാഠികൾക്കൊരു വീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കൊടക്കാട്
 കാലവർഷത്തിൽ വീട് തകർന്ന സഹപാഠികൾക്ക് വീടൊരുങ്ങുന്നു.  പൊതാവൂർ  എയുപി  സ്കൂളിലെ  ആറാംതരം വിദ്യാർഥിക  നിവേദ്യ, കൊടക്കാട്  കേളപ്പജി വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ  ഒമ്പതാം തരം വിദ്യാർഥി സുജിത്  എന്നിവർക്കാണ് വീട് നിർമ്മിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങിയത്. ഭവന നിർമ്മാണ പദ്ധതികളിലൊന്നും  ഉൾപെടാത്തതിനാൽ  ബന്ധുവീടുകളിലാണ്  ഇവരും കുടുംബവും കഴിയുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച എസ്പിസി ക്യാമ്പിൽ ആദ്യസഹായം പഞ്ചായത്ത്‌  പ്രസിഡന്റ്  ടി വി ശ്രീധരൻ കൈമാറി.എസ് ഐ ദാമോദരൻ  അധ്യക്ഷനായി.  കെ എ വിമലകുമാരി,  ദിലീപ്, സി ഗോപീകൃഷ്ണൻ, വി സുജ എന്നിവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top