23 September Wednesday

മകളുടെ വിവാഹത്തിന് നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
പരപ്പ
മകളുടെ വിവാഹ ചടങ്ങുകൾക്ക് നീക്കിവച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പരപ്പ മുണ്ട്യാനത്തെ പി കെ ബാലകൃഷ്ണനാണ് മാതൃകയായത്.  ഈ മാസം എട്ടിന് പി കെ ബാലകൃഷ്ണന്റെയും കാർത്യായനിയുടേയും മകൾ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തിൽ ബാക്കിവച്ച തുക വിവാഹ വേദിയിൽ  ബാലകൃഷ്ണൻ ലോക കേരള സഭാംഗം മാധവൻ പാടിക്ക്്‌  കൈമാറി. തിങ്കളാഴ്ച തുക ഇരുവരും കലക്ടർ ഡി സജിത് ബാബുവിന് നൽകി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top