25 September Friday

സ്വാതന്ത്ര്യ ദിനാഘോഷം വിദ്യാനഗർ സ്റ്റേഡിയത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കാസർകോട്‌
സ്വാതന്ത്ര്യ ദിനാഘോഷം  15 ന് രാവിലെ ഒമ്പതിന്‌  കാസർകോട് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ് മൂന്ന് ട്രൂപ്പും എക്‌സൈസ് ഒരു ട്രൂപ്പും ഉൾപ്പടെ നാലു ട്രൂപ്പു മാത്രമാണ് പരേഡിൽ അണിനിരക്കുക. മാർച്ച് പാസ്റ്റ് ഉണ്ടാവില്ല.  കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ അഭിവാദ്യം സ്വീകരിക്കും. ക്ഷണിക്കപ്പെട്ട  ജനപ്രതിനിധികളും  പങ്കെടുക്കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ചടങ്ങിൽ മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്‌സ്, രണ്ട് പാരാമെഡിക്കൽ ജീവനക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ, മൂന്ന് കോവിഡ് രോഗമുക്തി നേടിയവർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി  പങ്കെടുക്കും. പരമാവധി നൂറു പേരാണ് പങ്കെടുക്കുക.  സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ്‌സ്, എൻസിസി ജൂനിയർ ഡിവിഷൻ എന്നി വിഭാഗങ്ങൾക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകില്ല. സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിക്കുന്നതിനായി പോലും പങ്കെടുക്കരുത്. 65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാരും പത്തു വയസിൽ താഴെയുള്ള കുട്ടികളും പരേഡ് വീക്ഷിക്കുന്നതിനായി പങ്കെടുക്കാൻ അനുവദിക്കില്ല.  സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കില്ല.  ആഘോഷ ചടങ്ങിൽ മെഡലുകളോ മറ്റുപുരസ്‌കാരങ്ങളോ വിതരണം ചെയ്യുന്നതല്ല. ലഘുഭക്ഷണ വിതരണവും ഉണ്ടാവില്ല.  എ ഡി എം എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top