25 September Friday
കാലവർഷം

3.7 കോടി രൂപയുടെ നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കാസർകോട്‌ 

മൂന്ന് ദിവസങ്ങളിലായുണ്ടായകാലവർഷകെടുതിയിൽ  370.88 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. 210 വീട് ഭാഗികമായും 19 വീട് പൂർണമായും തകർന്നു. ഇതുവരെയായി നാല് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമുണ്ട്‌.
ഹോസ്ദുർഗ്ഗ് താലൂക്കിലെ കയ്യൂർ,ചീമേനി,ക്ലായിക്കോട്, ചെറുവത്തൂർ,തുരുത്തി, നീലേശ്വരം,പേരോൽ,മടിക്കൈ,പുല്ലൂർ,പനയാൽ,ഉദുമ,പുതുക്കൈ,നോർത്ത്തൃക്കരിപ്പൂർ,സൗത്ത്തൃക്കരിപ്പൂർ,പടന്ന,വലിയപറമ്പ,ബല്ല,അമ്പലത്തറ എന്നീ വില്ലേജുകളെയും അനുബന്ധ പഞ്ചായത്തുകളെയും കാലവർഷം സാരമായി ബാധിച്ചു.കാലവർഷ ഭീഷണിയെ തുടർന്ന് 915 കുടുംബങ്ങളിലെ 4657 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. രണ്ട് വീട് പൂർണമായും 10 വീട് ഭാഗികമായും തകർന്നു.5.54 ലക്ഷം രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി.
വെള്ളരിക്കുണ്ട് താലൂക്കിൽ   രണ്ട് ക്യാമ്പുകളിലായി 33 കുടുംബങ്ങളിലെ 77 അംഗങ്ങളാണ് താമസിക്കുന്നത്.98 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. വെസ്റ്റ് എളേരി വില്ലേജിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ഞായറാഴ്‌ച നാട്ടക്കല്ല് വയോജന മന്ദിരത്തിൽ മാറ്റി താമസിപ്പിച്ച രണ്ടു കുടുംബങ്ങളിലെ ഒമ്പത്‌ പേർ തിങ്കളാഴ്ച രാവിലെ വീടുകളിലേക്ക് മടങ്ങി .വെള്ളരിക്കുണ്ട് താലൂക്കിൽ 59 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായി.
കാസർകോട് താലൂക്കിൽ 206 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി  രണ്ട് വീട് പൂർണ്ണമായും 86 വീട് ഭാഗികമായും തകർന്നു.ഇതുവരെയായി 24ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. മഞ്ചേശ്വരം താലൂക്കിലെ 22 കുടുംബങ്ങളിലെ 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഏഴ് വീട് പൂർണമായും 15 വീട് ഭാഗീകമായും തകർന്നു. മഞ്ചേശ്വരത്ത് കടൽ ക്ഷോഭത്തെ തുടർന്നും ബംബ്രാണ വയലിൽ വെള്ളം കയറിയതിനെ തുടർന്നുമാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. പൈവളികെയിൽ മണ്ണിടിഞ്ഞാണ് കുടുംബങ്ങളെ  മാറ്റിയത്.
റബർ ,നേന്ത്രവാഴ,തെങ്ങ്,നെല്ല്,അടയ്ക്കാ,കുരുമുളക്,കിഴങ് വിളകൾ, എന്നിങ്ങനെ  286.25 ഹെക്ടറിലെ വിളകൾക്കാണ് നാശം സംഭവിച്ചത്. 1862 കർഷകരെയും  പ്രതികൂലമായി ബാധിച്ചു.
ബല്ലാ അടമ്പിലെ പി മാധവിയുടെ ഓടുമേഞ്ഞ വീട്‌ പൂർണമായും തകർന്നു. അപകടസമയത്ത‌് ശബ്ദും കേട്ട‌് വീട്ടുകാർ പുറത്തേക്ക‌് ഓടി രക്ഷപ്പെടുകയായിരുന്നു . ഗൃഹോപകരണൾ നശിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ട ചന്തക്കുള്ളിലെ നഗരസഭയുടെ കെട്ടിടം ഏതു സമയത്തും നിലംപൊത്താവുന്ന നിലയിൽ. കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും കെട്ടിടത്തിന്റെ ഒരുഭാഗം  ഇടിഞ്ഞുവീണു.  ആയിരക്കണക്കിനാളുകൾ കാൽനടയായും വാഹനത്തിലും  പോകുന്ന സ്ഥലമാണിത്. അഡൂർ  ബെല്ലക്കാന റോഡിൽ എട്ട് മീറ്റർ ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞു വീണു.പ്രദേശത്തെ  അഞ്ച് കുടുംബങ്ങൾക്ക് ടൗണിലേക്ക് എത്താനുള്ള പ്രധാന പാതയാണ്‌ ഇത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top