23 September Wednesday

കട്ടക്കാലിൽ ലീഗിൽനിന്ന് കൂട്ടരാജി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 കളനാട്

മുസ്ലിംലീഗിന് ഏറെ സ്വാധീനമുള്ള കട്ടക്കാൽ മേഖലയിൽ നിന്ന്്‌ ഒരുകൂട്ടം  യുവാക്കൾ ഡിവൈഎഫ്‌ഐയിലേക്ക്. ഇവരെ ചേർത്ത് കട്ടക്കാലിൽ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. 
25 കുടുംബങ്ങളിലെ  യുവാക്കളാണ് ഡിവൈഎഫ്‌ഐയിൽ ചേർന്നത്‌. യൂണിറ്റ്‌  രൂപീകരണ   കൺവൻഷൻ സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ  ഉദ്ഘാടനം ചെയ്തു. കെ കെ  ബഷീർ അധ്യക്ഷനായി. ചന്ദ്രൻ കൊക്കൽ,  ബ്ലോക്ക്  പ്രസിഡന്റ്‌ ബി വൈശാഖ്, റിയാസ് കളനാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് ജലാൽ സ്വാഗതവും ഹനീഫ കെ എം നന്ദിയും പറഞ്ഞു.  ടിവി ചലഞ്ചിന്റെ ഭാഗമായി കട്ടക്കാൽ ഇംഗ്ലീഷ് ക്വാർട്ടേഴ്‌സിലെ വിദ്യാർഥിക്ക് കെ മണികണ്ഠൻ ടിവി കൈമാറി.
 ഭാരവാഹികൾ: റിസ്വാൻ (പ്രസിഡന്റ്‌), കെ കെ ബഷീർ (വൈസ് പ്രസിഡന്റ്‌), മുഹമ്മദ് ഷാഫി (സെക്രട്ടറി),  കെ എം  ബഷീർ (ജോയിന്റ്‌ സെക്രട്ടറി).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top