25 September Friday

കാഞ്ഞങ്ങാട‌് കോവിഡ‌് പ്രോട്ടോക്കോൾ കർശനമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കാഞ്ഞങ്ങാട‌് 
കോവിഡ് രോഗവ്യാപനം നഗരസഭയിൽ വർധിക്കുന്ന സാഹചര്യത്തിൽ,  കോവിഡ് പ്രോട്ടോക്കോൾ കർശനമായി  കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങൾ പാലിക്കണമെന്ന‌്   നഗരസസഭ വിളിച്ചു ചേർത്ത സംഘടനാ ഭാരവാഹികളുടെ യോഗം നിർദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസർ നിർബന്ധമായും വെക്കണം. സോപ്പ് വെള്ളം, ബക്കറ്റ്, പാട്ട എന്നിവ പാടില്ല.മാസ്ക്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം.  തെരുവോര കച്ചവടം പൂർണമായും ചൊവ്വാഴ‌്ച മുതൽ നിരോധിക്കും.  
 തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ പരിശോധന ശക്തമാക്കും , വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ, വ്യാപാരി വ്യവസായി എകോപന സമിതി , കേരള വ്യാപാരി സമിതി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. െ്ചയർമാൻ വി വി രമേശൻ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി  ഗിരീഷ് സ്വാഗതം പറഞ്ഞു.
 
മാനദണ്ഡം പാലിക്കാതെ യോഗം: 
രോഗ വ്യാപനമുണ്ടായതായി സംശയം
കാഞ്ഞങ്ങാട്
അജാനൂർ പഞ്ചായത്ത് കൊളവയലിൽ ലീഗിന്റെ നേതൃത്വത്തിൽ  യോഗം ചേർന്നത് കോവിഡ് മാനദണ്ഡം ലംഘിച്ച്.  യോഗത്തിൽ പങ്കെടുത്ത ചിലരിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സംശയിക്കുന്നു. 
ഇടുങ്ങിയ ഓഫീസിനകത്ത് അമ്പതിൽ കൂടുതൽ പേർ യോഗത്തിൽ പങ്കെടുത്തു.നിരവധി സ്ത്രീകളുമുണ്ടായിരുന്നു.  ഒരു പഞ്ചായത്ത് മെമ്പർക്കും സഹപ്രവർത്തകയ്ക്കും രോഗം ബാധിച്ചു.  രോഗലക്ഷണം കാണിക്കാത്തവർ നിരീക്ഷണത്തിൽ പോകുന്നതിന് പകരം നാട്ടിൽ കറങ്ങി നടക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു യോഗം.
 
ഹൊസ്ദുർഗ്  സ്‌റ്റേഷനിൽ  
3 പൊലീസുകാർക്കുകൂടി കോവിഡ്
കാഞ്ഞങ്ങാട്
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കു കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും നിരീക്ഷണത്തിലാക്കിയതോടെ സ്റ്റേഷൻ ഡ്യൂട്ടി പ്രയാസകരമായി. ഇത് പരിഹരിക്കാൻ തൊട്ടടുത്ത സ്റ്റേഷനുകളിൽനിന്ന് പൊലീസുകാരെ ഹൊസ്ദുർഗിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top