23 September Wednesday

ഇഐഎക്ക് എതിരെ മാതൃകം ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

മാതൃകം മാസ്‌ ക്യാമ്പയിൻ ഉദ്ഘാടനം കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം എൻ സുകന്യ നിർവ്വഹിക്കുന്നു

കാസർകോട്‌
ജീവനും പരിസ്ഥിതിക്കും വെല്ലുവിളിയാവുന്ന തരത്തിൽ  എൻവയേൺമെന്റ്‌ ഇംപാക്ട്‌ അസസ്‌മെന്റ്‌ നിയമം കൊണ്ടുവരാനുള്ള   നീക്കത്തിൽനിന്ന്  കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട്‌ എസ്എഫ്ഐ  വിദ്യാർഥിനി സബ് കമ്മിറ്റി മാതൃകം  ജില്ലാ കമ്മിറ്റി " മാസ് മെയിൽ ക്യാമ്പയിൻ"  സംഘടിപ്പിച്ചു. ആദ്യ ഇ–-മെയിൽ അയച്ച്‌  കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം എൻ സുകന്യ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലാകെ വിദ്യാർഥിനികൾ കരടു ഭേദഗതിക്കെതിരെ മെയിൽ അയച്ച്‌ സമരത്തിന്റെ  ഭാഗമായി. 
കാസർകോട്‌ ഏരിയാതല ഉദ്ഘാടനം മുൻ ഏരിയാ  വൈസ് പ്രസിഡന്റ് കെ ജ്യോതിയും നീലേശ്വരത്ത്‌  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദിഷ്ണപ്രസാദും കാറഡുക്കയിൽ  കേന്ദ്ര കമ്മിറ്റിയംഗം കെ പി .ഐശ്വര്യയും നിർവഹിച്ചു. 
കാഞ്ഞങ്ങാട്  മുൻ കേന്ദ്ര കമ്മിയംഗം അഡ്വ. പി എം ആതിര, ചെറുവത്തൂരിൽ കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൺ ഡോ.ഖദീജ മുംതാസ്‌, ബേഡകത്ത്‌ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ പത്മാവതിയും നിർവഹിച്ചു.  പനത്തടിയിൽ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സൗമ്യ വേണുഗോപാൽ, എളേരിയിൽ  സംസ്ഥാന കമ്മിറ്റി അംഗം ആര്യാ പ്രസാദും ഉദുമയിൽ മഹിളാ അസോസിയേഷൻ  ജില്ലാ കമ്മിറ്റി അംഗം സിന്ധു പനയാലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top