16 September Monday

ദുരിതാശ്വാസ ക്യാമ്പ്‌ സിപിഐ എം നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കാസർകോട്‌
മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സിപിഐ എം നേതാക്കളുടെ സഘം സന്ദർശിച്ചു. പാലാത്തടം സർവകലാശാല ക്യാമ്പസ്‌, ചാത്തമത്തത്ത്‌, ക്ലായിക്കോട്‌, വെള്ളാട്ട്‌, കാടങ്കോട്‌, പുക്കോട്‌, കയ്യുർ, ചെറുവത്തൂർ കൂവൻ സ്‌കൂൾ എന്നിവിടങ്ങളിൽ കഴിയുന്നവരെ നേതാക്കൾ കണ്ടു. ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി എച്ച്‌ കുഞ്ഞമ്പു, പി ജനാർദനൻ, വി കെ രാജൻ, കെ ആർ ജയാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  സന്ദർശിച്ചത്‌. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനും വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top