ചെറുവത്തൂർ
കൊടക്കാട് ഗ്രാമത്തിലെ കലാകാരന്മാർ ഒരുകഥ പറയുന്നുണ്ട്. അഭിരമിക്കുന്ന സമൂഹത്തെ ഒന്ന് തിരിഞ്ഞുനോക്കി ജീവിക്കാനോർമിപ്പിക്കുന്ന കഥ. കൊടക്കാട് ‘ഗ്രാമകം’ തിയറ്റേഴ്‌സിന്റെ ‘ഞണ്ട് ’ തെരുവ് നാടകത്തിലൂടെ അവർ പറഞ്ഞ് തുടങ്ങുന്നത് ഭൂതകാലത്തിന്റെ വർത്തമാനമാണ്.
ആധുനികതയുടെ സൗകര്യങ്ങളിലും സൗഭാഗ്യങ്ങളിലും അഭിരമിക്കുന്ന സമൂഹത്തിന് മുന്നിലേക്കാണ് നാടകം വർത്തമാനത്തിന്റെ കെട്ടഴിക്കുന്നത്. ഭൂതകാല വറുതികളും ദുരിതങ്ങളും നാടകം ഓർമപ്പെടുത്തുന്നു. നവോത്ഥാന നായകന്മാരും കമ്യൂണിസ്റ്റ് പോരാളികളും സഹിച്ച് നേടിയ തന്റേടത്തിന്റെ കാഴ്‌ചകൾ മായ്‌ച്ചുകളയുന്നവർക്കെതിരെ നാടകം പുതിയ ചിതയൊരുക്കുകയാണ്. ജാതി വിവേചനത്തിനെതിരെയും അനാചാരങ്ങൾക്കെതിരെയും മാനവ സൗഹൃദത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലുകൾ രൂപപ്പെടണമെന്ന് നാടകം സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. കെ വി ലക്ഷ്മണനാണ് രചന. സംവിധാനം: വിനോദ് പി കാനായി .
ആദ്യാവതരണം കൊടക്കാട് നാരായണ സ്മാരക വായനശാലയിൽ നടന്നു. എം വി സുരേഷ്‌ബാബു, പി പവിത്രൻ, പി ജനാർദനൻ, കെ വിനോദ്, വി വിജയൻ, സി പി രമേശൻ, പി അശ്വിൻ, കെ ശശി എന്നിവരാണ് അഭിനേതാക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..