19 June Saturday
ഇന്ധന വിലവർധന

പ്രതിഷേധ സമരവുമായി അധ്യാപകരും ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്‌ എഫ്‌എസ്‌ഇടിഒ കാസർകോട്‌ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ സമരം 
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്
പെട്രോളിയം ഉൽപന്നങ്ങളുടെ  ഭീമമായ വിലക്കയറ്റത്തിൽ  പ്രതിഷേധിച്ച്‌  സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും പ്രധാന കേന്ദ്രങ്ങളിലും സമരം നടത്തി. ജില്ലാതല ഉദ്ഘാടനം കാസർകോട്‌  ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ  കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ രാഘവൻ നിർവഹിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ പി ഗംഗാധരൻ അധ്യക്ഷനായി. വി ഉണ്ണികൃഷ്ണൻ, കെ മണികണ്ഠൻ, കെ മനോജ് എന്നിവർ സംസാരിച്ചു. 
സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാനഗർ ആദായ നികുതി ഓഫീസിനു മുന്നിൽ കെ പി ഗംഗാധരൻ, വലിയപറമ്പിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ എന്നിവരും ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം ചേർന്നു. 
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ  ജില്ലാ സിക്രട്ടറി കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി ശ്രീകല, ജിതേഷ്, സതീഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസുകൾക്ക് മുന്നിലുമായി 150 ഓളം കേന്ദ്രങ്ങളിൽ പരിപാടി നടന്നു. വിവിധ കേന്ദ്രങ്ങളിൽ കെ ഭാനുപ്രകാശ്, കെ അനിൽകുമാർ, എ വേണുഗോപാലൻ, ശ്യാം ഭട്ട്, പി വി സുരേഷ് കുമാർ, എം ഇ ചന്ദ്രാംഗദൻ, വി വി പ്രഭാകരൻ, പ്രദീപൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top