14 June Monday

യൂണിഫോമും വീടുകളിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

മേലാങ്കോട്‌ എസികെ സ്‌മാര ഗവ. യുപി സ്‌കൂളിലെ അക്ഷര കൃഷ്‌ണൻ പുത്തൻ യൂണിഫോം തുണിയുമായി

കാഞ്ഞങ്ങാട്‌

കോവിഡ്‌ പശ്‌ചാത്തലത്തിൽ  ഓൺലൈനായി പഠനം വീടുകളിൽ ഒതുങ്ങിയെങ്കിലും സംസ്ഥാന സർക്കാർ നൽകുന്ന പുത്തൻ യൂണിഫോം കുട്ടികളെ തേടി വീടുകളിലെത്തി. സ്‌കൂളുകളിൽനിന്ന്‌ വിതരണം ചെയ്യുന്ന യൂണിഫോം തുണികൾ പാഠപുസ്‌തകത്തോടൊപ്പാണ്‌ രക്ഷിതാക്കൾ ഏറ്റുവാങ്ങി വീടുകളിലെത്തിച്ചത്‌. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ്  സൗജന്യ യൂണിഫോം നൽകുന്നത്.  
ഒന്ന് മുതൽ ഏഴ് വരെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്കും ഒന്ന് മുതൽ നാല് വരെ എയ്ഡഡ് സ്‌കൂളിലെ വിദ്യാർഥികൾക്കും രണ്ട് വീതം യൂണിഫോമാണ്  ലഭിക്കുക. മുൻ വർഷം സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമായിരുന്നു യൂണിഫോം.  വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായാണ് പദ്ധതി  നടപ്പാക്കിയത്‌.  പ്രതിസന്ധിയിലയിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ്  കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top