14 June Monday

ഓട്ടോ–ടാക്‌സി തൊഴിലാളികളുടെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച്‌ നീലേശ്വരത്തെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം ഓട്ടോ ടാക്‌സി ഫെഡറേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ

ഇന്ധന വില വർധന പിൻവലിക്കുക, തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, ഓട്ടോ ടാക്സി തൊഴിലാളികൾക്ക് വാക്സിനേഷന്‌ മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഓട്ടോ ടാക്‌സി ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 65 ഓളം കേന്ദ്രങ്ങളിലാണ്‌ സമരം നടന്നത്‌. കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിലും പെട്രോൾ പമ്പും സ്‌റ്റാൻഡുകളും കേന്ദ്രീകരിച്ചായിരുന്നു സമരം.  
 കാസർകോട്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ചെറുവത്തൂർ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനംചെയ്തു.  
തൃക്കരിപ്പൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ഓട്ടോ -ടാക്സി ഫെഡറേഷൻ ജില്ലാ വൈസ്  പ്രസിഡന്റ്‌ പി എ റഹ്മാൻ ഉദ്ഘാടനംചെയ്തു.  നടക്കാവിൽ ടി വി വിനോദും  കാലിക്കടവിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി വി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. 
നീലേശ്വരം ഏരിയയിൽ 11 കേന്ദ്രത്തിൽ സമരം നീലേശ്വരം എഫ്സിഐ ഗോഡൗണിന്‌ മുന്നിൽ വെങ്ങാട്ട് ശശി ഉദ്ഘാടനംചെയ്തു.  നീലേശ്വരം പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ കെ വി കുഞ്ഞികൃഷ്ണനും ഭാരത് പെട്രോളിയം പമ്പിന്‌ മുന്നിൽ ഒ വി രവീന്ദ്രനും ഉദ്ഘാടനംചെയ്തു.  ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ കെ ഉണ്ണി നായർ ഉദ്ഘാടനംചെയ്തു.  
 ഉദുമ ഏരിയയിൽ 13 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ തൃക്കണ്ണാടും കെ എൻ രാജൻ ബന്തടുക്കത്തും രാഘവൻ വെളുത്തോളി പാക്കത്തും പി കൃഷ്‌ണൻ പാലക്കുന്നിലും  ഉദ്‌ഘാടനം ചെയ്‌തു.  
നർക്കിലക്കാട്  സ്കറിയ അബ്രഹാമും  വെള്ളരിക്കുണ്ടിൽ സണ്ണി മങ്കയവും ഉദ്ഘാടനം ചെയ്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top