26 June Wednesday

ആരോഗ്യ ജാഗ്രതക്ക‌് നിര്‍മൽ പിലിക്കോട്

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
പിലിക്കോട് 
ആരോഗ്യ ജാഗ്രതക്കായ്  നിര്‍മല്‍ പിലിക്കോട് പരിപാടിക്ക‌് തുടക്കം. ഇതിന്റെ ഭാഗമായി മഴക്ക‌് മുമ്പായി   ജനകീയ പങ്കാളിത്തത്തോടെ  സമഗ്ര ശുചീകരണം ജൂണ്‍ അഞ്ച് വരെ തുടരും. ഹരിതകര്‍മ സേന, പഞ്ചായത്ത് വികസനസമിതി, കുടുംബശ്രീ, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ്  പ്രാവർത്തികമാക്കുന്നത‌്. ഹരിതകര്‍മസേനയുടെ  നേതൃത്വത്തില്‍ പഞ്ചായത്തിലെ  വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സംഭരിച്ച പ്ലാസ്റ്റിക‌്  ശേഖരിച്ച് വാര്‍ഡ്  കേന്ദ്രത്തിലെത്തിക്കും.  16ന‌് രാവിലെ ഏഴ്  മുതല്‍  കാലിക്കടവ് മുതല്‍ മട്ടലായി വരെ മാലിന്യം നീക്കും.  17ന‌് കാലിക്കടവ് കേന്ദ്രീകരിച്ച്  വ്യാപാര സ്ഥാപനങ്ങള്‍   സന്ദര്‍ശനം. തുടർന്ന‌് വാര്‍ഡുകളിലും  പൊതു ഇടങ്ങളിലും  ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം. വിദ്യാലയങ്ങളില്‍ ശുചിത്വ പാര്‍ലമെന്റ‌് , നിർമൽ പിലിക്കോട‌്  വിദ്യാലയ പ്രഖ്യാപനവും നടക്കും.
പ്രധാന വാർത്തകൾ
 Top