17 September Tuesday

ഈസ്റ്റ് എളേരി ഇന്ന് കുടുംബ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
ചിറ്റാരിക്കാൽ
മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റ് എളേരിയിൽ ശനിയാഴ‌്ച കുടുംബ ഹർത്താൽ. പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും രാവിലെ ഒമ്പത് മുതൽ 11 വരെ അടച്ചിട്ട് ശുചീകരണം നടത്തും. 
മഴക്കാലം ആരംഭിക്കും മുമ്പേ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി  നടത്തിയ യോഗത്തിൽ  ജനപ്രതിനിധികൾ, വ്യാപാരികൾ, വിവിധ തൊഴിലാളി സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, സെക്രട്ടറി എം ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. റിയോ കോശി,  ഇ ജെ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ  വീടുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവ അതാത് സ്ഥാപനങ്ങളുടെ അല്ലെങ്കിൽ ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ശുചീകരണം നടത്തണം. ഈ വിവരം അറിയിച്ച് ആദ്യഘട്ടത്തിൽ നോട്ടീസ‌് എല്ലാവരിലും എത്തിച്ചു.  വാഹന അനൗൺസ്, വിളംബരം ജാഥ എന്നിവയും നടത്തി. ശനിയാഴ്ച ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്ക് ഞായറാഴ്ച നോട്ടീസ് നൽകി തുടർനടപടി സ്വീകരിക്കും.
പ്രധാന വാർത്തകൾ
 Top