26 May Sunday

വേനൽ മഴയും കാറ്റും ഏക്കർ കണക്കിന‌് വാഴത്തോട്ടം നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
കാഞ്ഞങ്ങാട‌് 
രാവണീശ്വരത്തും പുല്ലൂർ‐ പെരിയയിലും മടിക്കൈയിലും കോടോം ബേളൂരിലുമായി ഏക്കർ കണക്കിന‌് വാഴത്തോട്ടങ്ങൾ വേനൽ മഴയിലും കാറ്റിലും തകർന്നു.  കർഷകരയ കെ വി രാഘവൻ അത്തിക്കൽ,  കെ തമ്പാൻ നമ്പ്യാർ പെരുന്തട്ട, ഗോവിന്ദൻ പാറമ്മൽ, നാരായണൻ നമ്പ്യാർ പെരുന്തട്ട, ശാന്ത പുളിക്കൽ, കാർത്യായനി പുളിക്കാൽ, സി എം രാധാകൃഷ്ണൻ നായർ, കെ വി വിജയൻ, ശ്രീധരൻ മൊട്ടമ്മൽ, ബാലൻ മൊട്ടന്മൽ, നാരായണൻ വടക്കേകര, റൂക്കിയ മുക്കൂട്, ശശിധര റാവ് കീറ്റ് വളപ്പ്, എന്നിവരുടെ കൃഷിയാണ്  നശിച്ചത്. പഞ്ചായത്ത‌് ജനപ്രതിനിധികളും കൃഷി വകുപ്പ‌് ഉദ്യോഗസ്ഥരും സിപിഐ എം നേതാക്കളും സ്ഥലം സന്ദർശിച്ചു. 
പുല്ലൂർ പെരിയ പഞ്ചായത്തിലും വൻതോതിൽ കൃഷി നാശം സംഭവിച്ചു. പെരിയിലെ കേന്ദ്ര സർവകലാശാലക്കടുത്ത‌്  എം തമ്പാൻനായരുടെ 800 വാഴ, കായകുളം പന്നിക്കുന്നിലെ ഹരി, സുരേശൻ, ബാലകൃഷ‌്ണൻ എന്നിവർ ചേർന്ന‌് നടത്തുന്ന പുരുഷസംഘത്തിന്റെ 1000 വാഴ, പഞ്ചായത്തംഗം കുമാരന്റെ കായകുളത്തെ 350 വാഴ, എ കെ നാരായണന്റെ 200 വാഴ, കവ്വക്കാൽ അശോകൻ 200, രാജൻ 350, ബാലയകൃഷ‌്ണൻ 60, പന്നിക്കുന്നിലെ കുഞ്ഞമ്പുനായർ 300, രേഖ  200, കാഞ്ഞിരടുക്കത്തെ പീതാംബരൻ 200, ബാബുരാജ‌് 200, വരിക്കുളത്തെ അശോകൻ 100 എന്നിവരുടെ വാഴകളും  നശിച്ചു. പുല്ലൂർ കാരികൊച്ചിയിലെ സാവിത്രിയുടെ 50, പൈരളത്തെ ഭരതന്റെ 100, വാസുദേവന്റെ 50, കൊടവലത്തെ ശ്രീനിവാസന്റെ 60, ഉദയനഗറിലെ ചന്തൂട്ടിയുടെ 100, മധു 50 എന്നിവരുടെ വാഴകളും നശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top