20 January Wednesday
മലയോര ഹൈവേ

ചെറുപുഴ കോളിച്ചാൽ റോഡ് നിർമാണത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

മലയോര ഹൈവേയുടെ ചെറുപുഴ -കോളിച്ചാൽ റീച്ച‌് നിർമാണ പ്രവൃത്തിക്ക‌് ചിറ്റാരിക്കാലിൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ തുടക്കം കുറിക്കുന്നു

വെള്ളരിക്കുണ്ട്
മലയോര ഹൈവേയുടെ ചെറുപുഴ -കോളിച്ചാൽ റീച്ച‌് നിർമാണ പ്രവൃത്തിക്ക‌് തുടക്കമായി. 82 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഒന്നാം റീച്ച‌്  മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനംചെയ്തു. 
2020 ഡിസംബറിൽ  നിർമാണം പൂർത്തീകരിച്ച റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി  പറഞ്ഞു. 2017 ൽ ഭരണാനുമതിയും, 2018  കിഫ്ബിയിൽ ഉൾപ്പെടുത്തി 82 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തിയുടെ നിർമാണം 77.38 കോടിയുടെ രൂപക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്.  ജില്ലയിൽ 128.44 കിലോമീറ്റർ ദൂരമാണ‌് ഹൈവേക്കുള്ളത‌്. 
കർണാടക അതിർത്തിയായ നന്ദാരപ്പദവിൽ നിന്നും ആരംഭിച്ച്  ചെറുപുഴ വരെയാണ് ജില്ലയിൽ മലയോര ഹൈവേ. ഇതിന്റെ ഒന്നാം റീച്ചാണ് ചെറുപുഴ - കോളിച്ചാൽ റോഡ്.  എൽഡിഎഫ് സർക്കാർ വന്നതോടെ  ജില്ലയിൽ ആകെയുള്ള മൂന്ന് റീച്ചുകളിൽ നന്ദാരപ്പദവ് മുതൽ  എടപ്പറമ്പ് വരെയുള്ള ഭാഗം പൂർത്തിയാക്കി. 
എടപ്പറമ്പ് മുതൽ കോളിച്ചാൽ വരെയുള്ള 24 കിലോമീറ്റർ ദൂരം പ്രവൃത്തി  നടക്കുന്നു. ചിറ്റാരിക്കൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. അസി. എൻജിനീയർ പി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസി ടോം, പ്രസീത രാജൻ, വൈസ് പ്രസിഡന്റ്മാരായ ജയിംസ് പന്തമ്മാക്കൽ, ടി കെ സുകുമാരൻ,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ചാക്കോ, പഞ്ചായത്തംഗം ലിൻസിക്കുട്ടി സെബാസ്റ്റ്യൻ,  സാബു അബ്രഹാം, സൈമൺ പള്ളത്തുകുഴി എന്നിവർ സംസാരിച്ചു. കെ പി വിനോദ് കുമാർ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top