21 August Wednesday

ലോക്‌സഭാ തെരഞ്ഞെടുപ്പ‌് വർഗീയശക്തികളെ പരാജയപ്പെടുത്തണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ഡിവൈഎഫ്ഐ ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് ഉദ‌്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട‌്

ലോകസഭാ തെരഞ്ഞെടുപ്പിൽ വർഗീയ–- ജനവിരുദ്ധ ശക്തികളെ പരാജയപ്പെടുത്തണമെന്ന‌് ഡിവൈഎഫ്ഐ ജില്ലാ പ്രവർത്തക യോഗം അഭ്യർഥിച്ചു. എൽഡിഎഫ‌് സ്ഥാനാർഥിയുടെ ചരിത്രവിജയം ഉറപ്പാക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണം. "തൊഴിൽതേടി യുവത തെരുവിലേക്ക്' എന്ന സന്ദേശവുമായി സമരത്തെരുവ് സംഘടിപ്പിക്കും. മുഴുവൻ മണ്ഡലം, മേഖല, ബൂത്ത്‌ കൺവൻഷനുകളും ചേരും.
കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക‌് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. രേവതി കുമ്പള അധ്യക്ഷയായി. ജില്ലാപ്രസിഡന്റ‌് പി കെ നിഷാന്ത്, സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്  എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top