22 October Tuesday

ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം സ്ത്രീ–- പുരുഷ സമത്വം ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
കുമ്പള
ഭരണഘടന നൽകുന്ന സ്ത്രീ–- പുരുഷ സമത്വം ഉറപ്പുവരുത്താൻ സാധിക്കണമെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ കുമ്പള ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീയെ രണ്ടാംകിട പൗരന്മാരായി കാണരുതെന്നും സ്ത്രീയെ അശുദ്ധയായി ചിത്രീകരിക്കുന്ന വർഗീയശക്തികളെ ഒറ്റപ്പെടുത്തണമെന്നും സ്ത്രീകൾക്ക് ഭരണഘടന നൽക്കുന്ന അവകാശങ്ങൾ ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനകമ്മിറ്റി അംഗം വി പി ജാനകി ഉദ‌്ഘാടനം ചെയ‌്തു. എം ജി സിന്ധു അധ്യക്ഷയായി. ജീജ മനോജ‌് അനുശോചന പ്രമേയവും വത്സല ബദിയടുക്ക രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി ശ്യാമള സംഘടനാ റിപ്പോർട്ടും എം പുഷ‌്പ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി രഘുദേവൻ, പി ഇബ്രാഹിം, എസ‌് സുധാകരൻ എന്നിവർ സംസാരിച്ചു.  സി എ സുബൈർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി ചന്ദ്രാവതി (പ്രസിഡന്റ‌്),  വത്സല ബദിയടുക്ക, ദേവകി ബാഡൂർ (വൈസ‌് പ്രസിഡന്റ‌്), എം ജി സിന്ധു (സെക്രട്ടറി), ജയന്തി പുത്തിഗെ, പത്മിനി ബംബ്രാണ (ജോയിന്റ‌് സെക്രട്ടറി), ജീജ മനോജ് (ട്രഷറർ).
പ്രധാന വാർത്തകൾ
 Top