10 October Thursday

മടിക്കൈയിൽ മഹാശിലാ കാലത്തെ ചെങ്കല്ലറകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മടിക്കൈ കുരങ്ങനാടിയിൽ സ്വകാര്യ പറമ്പിൽ കണ്ടെത്തിയ ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരം

നീലേശ്വരം
മടിക്കൈ പഞ്ചായത്തിലെ കക്കാട്ട്  അട്ടക്കാട്ട് ഭഗവതി ക്ഷേത്രപരിസരത്തും കുരങ്ങനാടിയിലുമായി മഹാശിലാ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകൾ കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ സമീപത്ത് റോഡ് നിർമാണത്തിനിടയിൽ പകുതി ഭാഗം തകർന്ന നിലയിലാണ് ചെങ്കല്ലറകൾ. മഹാശിലാ കാലഘട്ടത്തിലേതെന്നു കരുതുന്ന കൽവൃത്തവും സമീപത്തായുണ്ട്. കുരങ്ങനാടിയിൽ സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറ.  ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് ചെങ്കല്ലറയിലേക്ക് കടക്കുവാനുള്ള കവാടവുമുണ്ട്. പ്രാദേശിക പുരവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ഗുഹാ ഭാഗങ്ങൾ കണ്ടെത്തിയത്.  സ്ഥലം സന്ദർശിച്ച  കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രാധ്യാപകൻ ഡോ.നന്ദകുമാർ കോറോത്ത്  ഗുഹകൾ  മഹാ ശിലാ കാലത്തെ  ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top