24 October Thursday

ചിരിവരയിലൂടെ സാന്ത്വനമേകി കാരിക്കേച്ചർ ഷോ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായവുമായി കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ സംഘടിപ്പിച്ച കാർട്ടൂണിസ്‌റ്റുകളുടെ കാരിക്കേച്ചർ ഷോ

-കാസർകോട്‌
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായവുമായി കാർട്ടൂണിസ്‌റ്റുകളുടെ  കാരിക്കേച്ചർ ഷോ.  വിവിധ ജില്ലയിൽ നിന്നെത്തിയ പത്തിലധികം കാർട്ടൂണിസ്‌റ്റുകളാണ്‌ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ  പ്രളയബാധിതർക്കായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്താനായി കാസർകോടുകാരുടെ മുഖം കാരിക്കേച്ചർ രൂപത്തിൽ വരച്ചു കൊടുത്തത്‌. ഡ്രോ ഫോർ കേരള എന്ന ക്യാമ്പയിനിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ നർമത്തിൽ ചാലിച്ച മുഖം കണ്ട് ആസ്വദിച്ചു. വിവിധ ജില്ലകളിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ്‌ കാർട്ടൂൺ ക്ലബ് ഓഫ് കേരള പരിപാടി സംഘടിപ്പിച്ചത്. കാർട്ടൂണിസ്‌റ്റുകളായ മുജീബ് പട്‌ല, ബഷീർ കിഴിശേരി, ഇബ്രാഹിം ബാദുഷ, ഹസൻ കോട്ടപ്പറമ്പിൽ, നിഷാന്ത് ഷാ, നവിൻ നാരായണൻ ഷദാബ്, നീരജ് ഹരി, വൈശാഖ് എന്നിവർ കാരിക്കേച്ചർ ഷോയിൽ വരച്ചു. ശേഖരിച്ച തുക  കലക്ടർക്ക്‌ കൈമാറി. 

 

പ്രധാന വാർത്തകൾ
 Top