23 September Wednesday

സ്നേഹയുടെ ‘വീട്' വാങ്ങാമോ പണം ദുരിതാശ്വാസ നിധിയിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Aug 10, 2020

ഇരിയണ്ണിയിലെ സ്നേഹ പ്ലൈവുഡിൽ നിർമിച്ച വീട് (ഇൻസെറ്റിൽ സ്നേഹ)

ഇരിയണ്ണി 
ഇരിയണ്ണിയിലെ സ്നേഹ പ്ലൈവുഡിൽ നിർമിച്ച പുതുപുത്തൻ വീട് ആരെങ്കിലും വാങ്ങണം. കുഞ്ഞു വീടാണ്. മുഴുവൻ പണിയും കഴിഞ്ഞു. 18  സെന്റീമീറ്റർ ഉയരവും 24 സെന്റിമീറ്റർ വീതിയുമുണ്ട്. നല്ല വില കിട്ടണം. പതിനായിരം രൂപ വരെ നൽകാമെന്ന് ഏറ്റവരുണ്ട്. കൂടുതൽ ലഭിക്കുകയാണെങ്കിൽ അവർക്ക് നൽകും. നാല് ദിവസം കൊണ്ടാണ് വീട് നിർമിച്ചത്. സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ  രണ്ട് വീടിനുള്ള ‘നിർമാണ കരാർ' ലഭിച്ചു. വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക. 
എസ്എഫ്ഐ കാറഡുക്ക ഏരിയാ കമ്മിറ്റിയംഗം കൂടിയായ സ്നേഹ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ താരമായിരുന്നു. ഇരിയണ്ണി ജിവിഎച്ച്എസ്എസിൽ നിന്ന് എസ്എസ്എൽസിയിൽ മുഴുവൻ എ പ്ലസ് നേടി തുടർപഠനത്തിന് തയ്യാറായി നിൽക്കുന്നു. കോവിഡ് വ്യാപനത്തിൽ തന്നെ കൊണ്ടാവുന്ന സഹായം നൽകുകയാണ് ലക്ഷ്യം. ഇരിയണ്ണി ടൗണിലെ ശശിധരന്റെയും സ്‌മിതയുടെയും മകളാണ്. സഹോദരി ശ്വേത. വിളിക്കേണ്ട നമ്പർ 9947640584.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top