25 September Friday

കാലവര്‍ഷക്കെടുതി 935 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയിൽ തേജസ്വിനി, ചന്ദ്രഗിരി ,  ചൈത്ര വാഹിനി പുഴകൾ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴ യിൽ ജില്ലയിലെ 11  പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.  ജില്ലയിൽ 935 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 76 കുടുംബങ്ങളെ ക്യാമ്പിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റി പാർപ്പിച്ചത്. 935 കുടുംബങ്ങളില 3420 പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. 
6 ക്യാമ്പുകൾ
ജില്ലയിൽ ആറു ക്യാമ്പുകളാണ് ആരംഭിച്ചത്.വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ഹോസ്ദുർഗ് താലൂക്കിൽ രണ്ടും കാസർകോട് താലൂക്കിൽ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത് കുമ്പളയിലെ ഉളുവാർ, കളായി, തളങ്കര കടവത്ത് കൊപ്പൽ കോളനി,നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓർച്ച മുണ്ടേമാട് ദ്വീപ്, കിനാനൂർകരിന്തളം, കയ്യൂർചീമേനി എന്നിവയുടെ വിവിധ ഭാഗങ്ങൾ, വെള്ളത്തിനടിയിലായി.വെള്ളരിക്കുണ്ട് കോട്ടഞ്ചേരി മല, പനത്തടി പഞ്ചായത്തിലെ ചാമു ണ്ഡിക്കുന്ന് തുമ്പോടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. 
10 വീട്‌
പൂർണമായും
തകർന്നു
കാലവർഷത്തിൽ ഇതുവരെയായി 10 വീട് പൂർണമായും 107 വീട് ഭാഗികമായും തകർന്നു. പൊയിനാച്ചി  ബന്തടുക്ക റോഡിൽ പുന്നക്കാലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. 
മലയോര പഞ്ചായത്തുകളിൽ പലയിടത്തും വ്യാപക കൃഷി
നാശമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top