26 September Saturday

അമേയ്‌ കോളനിയിൽ മണ്ണിടിഞ്ഞ്‌ വീടുകൾ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്ത്‌ മണ്ണിടിഞ്ഞ്‌ വീടുകൾ തകർച്ചാ ഭീഷണിയിൽ. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിനടുത്ത അമേയ്‌ കോളനിയിലാണ്‌ നാല്‌ വീടുകൾ തകർച്ചാ ഭീഷണിയിലുള്ളത്‌. രണ്ട്‌ കുടുംബങ്ങൾ വീടുകളിൽ നിന്ന്‌ താമസം മാറി. രാമൻ, രാഘവൻ, സദാനന്ദൻ, ജയന്ത എന്നിവരുടെ വീടുകളാണ്‌ ഭീഷണിയിൽ. വ്യപാര കേന്ദ്രത്തിന്റെ ഭാഗമായാണ്‌ ഇവിടെ കെട്ടിടം നിർമിക്കുന്നത്‌. നേരത്തെ കുന്നിടിച്ചാണ്‌ സ്ഥലം നിരപ്പാക്കിയത്‌. ഇതിന്‌ മുകളിലുള്ള വീടുകളാണ്‌ അപകടത്തിലായത്‌. കഴിഞ്ഞദിവസം മണ്ണിടിഞ്ഞ്‌ രണ്ട്‌ തെങ്ങുകളും മറ്റ്‌ മരങ്ങളും നിലംപതിച്ചു. മഴയുടെ ആരംഭത്തിലെ മണ്ണിടിച്ചൽ തുടങ്ങിയിരുന്നു. കാസർകോട്‌ നഗരസഭയിലും വില്ലേജ്‌ ഓഫീസിലും നാട്ടുകാർ പരാതി നൽകി. പട്ടികജാതി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top