17 September Tuesday

അടിയന്തര സഹായമെത്തിക്കണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
മഞ്ചേശ്വരം
കനത്ത മഴയിലും കടലാക്രമണത്തിലും നാശനഷ്ടമുണ്ടായവർക്ക്‌ അടിയന്തരമായി സഹായമെത്തിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ആവശ്യപ്പെട്ടു. 
നീലേശ്വരം, മഞ്ചേശ്വരം മുസോടി കടപ്പുറം എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടായ ഇടങ്ങൾ സന്ദർശിച്ചു.  മുസോടിയിൽ 12 വീടുകൾ തകർന്നു. 20 വീടുകൾ തകർച്ചാ ഭീഷണിയിലാണ്‌. പലരുടെയും ഭൂമി കടലെടുത്തു. ഉപ്പള മണിമുണ്ടയിൽ റോഡ്‌ തകർന്നു. വിളകൾ നശിച്ച്‌ കർഷകരും കണ്ണീരിലാണ്‌.  സ്‌ത്രീകൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ ബന്ധുക്കളൂടെ വീട്ടിലാണ്‌. ഇവർക്ക്‌ ദുതിതാശ്വാസ ക്യാമ്പുകൾ തുടങ്ങണം. സൗജന്യ റേഷൻ അനുവദിക്കണം. നിരന്തരം കടലാക്രമണം നടക്കുന്ന ഇവിടെ കടൽഭിത്തി നിർമിച്ച്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കണം.   ഇവിടങ്ങളിൽ അടിയന്തര സഹായം എത്തിക്കാൻ സർക്കാർ വകുപ്പുകൾ ഇടപെടണമെന്ന്‌ പി കരുണാകരൻ ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  സി എച്ച്‌ കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ എന്നിവരും പ്രദേശങ്ങൾ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top