19 September Thursday

91.48 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കാസർകോട്‌
കനത്ത മഴ തുടരുന്ന ജില്ലയിൽ ഇതുവരെ 91.48 ഹെക്ടർ നെൽകൃഷി നശിച്ചു. കഴിഞ്ഞ ദിവസം മാത്രം 21 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ 68,74,800 രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. ജില്ലയിൽ ഇതുവരെ 3,92,37,400 രൂപയുടെ കൃഷിനാശമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിൽ 60.484 ഹെക്ടർ ഭൂമിയിലെ കൃഷിയും ഇതുവരെ 493.59006 ഹെക്ടറിലെ കൃഷിയുമാണ് നശിച്ചത്. 31.3 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു. 18,809 കവുങ്ങുകളും ടാപ്പ് ചെയ്ത 5502 റബർ തൈയും 1183 ടാപ്പ് ചെയ്യാത്ത റബർ തൈയും  32034 കുലച്ച ഏത്ത വാഴകളും  11,196 കുലക്കാത്ത വാഴകളും നശിച്ചു. 1203 കുരുമുളക് വള്ളികളും, 400 മൂട് മരച്ചീനിയും നശിച്ചു.
എല്ലാ കൃഷി ഓഫീസർമാരും, അസിസ്റ്റന്റ് ഡയറക്ടർ മാരും അവധി ദിവസങ്ങളിൽ ഉൾപ്പടെ ഓഫീസുകളിൽ പ്രവർത്തന നിരതരായിരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ജോൺ ജോസഫ് നിർദേശിച്ചു.  കൃഷി നാശം അറിയിക്കാൻ കൺട്രോൾ റൂം തുറന്നു. ഫോൺ:   9496424590, 9744324258,  953915 9449. 
പ്രധാന വാർത്തകൾ
 Top