22 September Friday

കയ്യാറിലിതാ; ഊരാളുങ്കൽ മോഡൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കയ്യാർ പറമ്പാലക്ക്‌ സമീപം ഊരാളുങ്കലിന്റെ കയ്യാർ അഗ്രഗേറ്റ്സ് ലിമിറ്റഡിന്റെ മത്സ്യക്കുളം

കാസർകോട്‌
ദേശീയപാതക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റി തയ്യാറാക്കിയ കയ്യാറിലെ ക്രഷർ സ്ഥലമിപ്പോൾ പൂങ്കാവനം. മത്സ്യകൃഷി മുതൽ പശുക്കൃഷിവരെ വിജയകരമായി ഏറ്റെടുത്തുനടത്തുകയാണ്‌ സൊസൈറ്റി ഇപ്പോൾ. 
പൈവളികെ പഞ്ചായത്തിൽ കയ്യാർ വില്ലേജിൽ പറമ്പാലയ്ക്കു സമീപമാണ്‌ ഊരാളുങ്കലിന്റെ കയ്യാർ അഗ്രഗേറ്റ്സ് ലിമിറ്റഡുള്ളത്‌. ഇവിടത്തെ സവിശേഷമായി മത്സ്യകൃഷിക്ക്‌ കേന്ദ്ര ഫിഷറീസ്‌ മന്ത്രിയുടെ അംഗീകാരവും കഴിഞ്ഞദിവസം ലഭിച്ചു. 10 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയും രണ്ടുമീറ്റർ ആളവുമുള്ള ക്വാറിക്കുഴിയിലാണ്‌ മീൻ കൃഷി.  നിലവിൽ 2500 വരാൽ ഇവിടെ വളരുന്നു.
മീൻകുളത്തിലെ മാലിന്യം വളമാക്കി പച്ചക്കറിക്കൃഷിയുമുണ്ട്‌. ഏഴുഗ്രോ ബെഡ്ഡുകളിലാണ്‌ പച്ചക്കറിക്കൃഷി. മണ്ണ് ഉപയോഗിക്കാതെ മെറ്റൽ മാത്രമുള്ള ബെഡ്ഡിലാണ് തൈ നട്ടുവളർത്തുന്നത്.  മീൻക്കുളത്തിലെ വെള്ളം പമ്പുചെയ്ത് ബാരലിലെത്തിച്ച്, അവിടെനിന്നു പച്ചനെറ്റിൽ അരിച്ച് മെറ്റൽ ബെഡ്ഡിലേക്കു വിടും.  മാലിന്യങ്ങൾ ബെഡ്ഡ് അരിച്ചെടുക്കും. അരിച്ചെടുക്കുന്ന മാലിന്യമാണ്‌ വളമാകുന്നത്.  ശുദ്ധീകരിക്കുന്ന വെള്ളം തിരികെ കുളത്തിലേക്ക് തന്നെയെത്തും.  അടുത്തഘട്ടമായി ആട്‌, പശുകൃഷിയും ഇവിടെ തുടങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top