കാഞ്ഞങ്ങാട്
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ വനിതാ കൂട്ടായ്മയും പ്രതിരോധ ജ്വാലയും നടത്തി.
കാഞ്ഞങ്ങാട് കുന്നുമ്മൽ ബാങ്ക് ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ബി കൈരളി അധ്യക്ഷയായി. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം പി ജാനകി വർഗീയതയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സെക്രട്ടറി കെ വി ഭാസ്കരൻ, സംസ്ഥാനക്കമ്മിറ്റി അംഗം കെ വി വിശ്വനാഥൻ, ഏരിയാ സെക്രട്ടറി എ കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഏരിയാപ്രസിഡന്റ് കെ വി തങ്കമണി സ്വാഗതവും ജില്ലാക്കമ്മിറ്റിയംഗം കെ പൂമണി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..