13 June Sunday

കേബിൾ ടിവി ഓപ്പറേറ്റർമാർ 
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സിസിഎന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക കലക്ടർ ഡോ. ഡി സജിത് ബാബുവിന് കൈമാറുന്നു

കാസർകോട്
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  നാസർ ഹസൻ അൻവറിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ  കേബിൾ ടിവി ഓപ്പറേറ്റർമാർ കേബിൾ ദിനമായി ആചരിച്ചു.  എല്ലാ കേബിൾ ടിവി നെറ്റ് വർക്കുകളിലും കേരള വിഷൻ സ്ഥാപനങ്ങളിലും പതാക ഉയർത്തി.  കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ  ജില്ലാ കമ്മിറ്റിയും സിസിഎൻ കാസർകോടും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.  കലക്ടർ ഡോ. ഡി സജിത് ബാബുവിന്  ഭാരവാഹികൾ തുക കൈമാറി.  എം മനോജ് കുമാർ,  എം ആർ അജയൻ,  ഷുക്കൂർ കോളിക്കര, സതീഷ് കെ പാക്കം,  കെ പ്രദീപ് കുമാർ,  ടി വി മോഹനൻ എന്നിവർ സംബന്ധിച്ചു.
ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന്റെ സ്ഥാപക നേതാവും സാരഥിയുമായിരുന്ന എന്‍എച്ച് അന്‍വറിന്റെ അഞ്ചാം ഓര്‍മദിനം സിസിഎന്‍ ഉദുമ പുതുക്കി.  ഓര്‍മ്മ ദിനം  സിഒഎ കേബിള്‍ ഡേ ആയി ആചരിച്ചു വരികയാണ്. അമ്പലത്തറ സ്നേഹാലയത്തില്‍ അന്നദാനം നടത്തിയാണ്  ആചരിച്ചത്. 
സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, മാനേജിങ്‌ ഡയറക്ടര്‍ ടി വി മോഹനന്‍, സതീഷ് കെ പാക്കം, ഷുക്കൂര്‍ കോളിക്കര തുടങ്ങിയവര്‍  നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top