19 November Tuesday

പെൺതാരകങ്ങളുടെ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കാഞ്ഞങ്ങാട‌് 
പെൺകുട്ടികൾ അടക്കിവാണ  ഒരു കലോത്സവവുമുണ്ട്‌ ഓർമകളിൽ.  എറണാകുളത്ത‌് നടന്ന 17ാമത‌് സംസ്ഥാന സ‌്കുൾ കലോത്സവത്തിലാണ്‌  എല്ലാ മേഖലകളിലും പെൺകുട്ടികളുടെ  സമഗ്രാധിപത്യം.  
മൽസരാർഥികളായ 916പേരിൽ 506 പേരും പെൺകുട്ടികൾ.  28  വിദ്യാഭ്യാസ ജില്ലക‌ളിൽ 17 ലും ആൺകുട്ടികളെ‌ക്കാൾ കൂടുതൽ  പെൺകുട്ടികൾ.  
35 അംഗ ടീമിൽ 29 പെൺകുട്ടികളുമായാണ്‌  കോട്ടയം വന്നത്‌.   2ആതിഥേയരായ എറണാകുളവും മോശമല്ലായിരുന്നു. 47 അംഗടീമിൽ 21പേരും പെൺകുട്ടികൾ.തീർന്നില്ല ;കലോത്സവ സം ഘാടകസമിതിയിലുമുണ്ടായിരുന്നു വനിതാമേധാവിത്തം.   സംസ്ഥാനത്തെ മൂന്നുമേഖലാ വിദ്യാഭ്യാസ ഓഫീസർമാരിൽ രണ്ടുപേരും വനിതകൾ.   കൂടാതെ 28 ജില്ലാ വിദ്യാഭ്യാസഓഫീസർമാരിൽ 16 പേരും വനിതകൾ.
പ്രധാന വാർത്തകൾ
 Top