20 November Wednesday

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ തെറ്റ്‌ ചെയ്‌തിട്ടില്ല: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019
മഞ്ചേശ്വരം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒരു തെറ്റും സംസ്ഥാനസർക്കാർ ചെയ‌്തില്ലെന്നും ശബരിമല വിഷയം രാഷ‌്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാനാണ‌് യുഡി‌എഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മഞ്ചേശ്വരത്ത‌് പറഞ്ഞു. തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആർഎസ‌്എസ‌ുകാരായ സ‌്ത്രീകളാണ‌് യുവതീപ്രവേശനം വേണണെമന്ന‌് ആവശ്യപ്പെട്ട‌് സുപ്രീംകോടതിയെ സമീപിച്ചത‌്. കോടതിവിധിയ‌്ക്ക‌് എതിരായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നിയമനിർമ്മാണം നടത്താൻ തയ്യാറാകാത്തത‌് ആർഎസ‌്എസിന്റെ കാപട്യമാണ‌് കാണിക്കുന്നത‌്. നിയമനിർമ്മാണം നടത്തിയാലും നിലനിൽക്കില്ലന്നും ആർഎസ‌്എസിനറിയാം. കോടതിഉത്തരവിനെ അനുസരിക്കുക മാത്രമാണ‌് സംസ്ഥാന സർക്കാരിന‌് ചെയ്യാനാകുക. കേരള സംസ്ഥാനം രൂപീകൃതമായതു മുതൽ നടപ്പാക്കിയതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങളാണ‌് പിണറായി സർക്കാർ നടപ്പാക്കിയത‌്. പെൻഷൻകുടിശ്ശികയില്ലാത്ത കാലമാണ‌് ഇത‌്‌. എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാർ മുൻകൈയ്യെടുത്തു. സംസ്ഥാന സർക്കാരിന്റെ നന്മകൾക്കുള്ള പിന്തുണയാകും ഉപതെരഞ്ഞെടുപ്പ‌്. പാലാ മഞ്ചേശ്വരത്തും മറ്റ‌് നാലിടത്തും ആവർത്തിക്കും. കുമ്പള, ബംബ്രാണ, കാട്ടുകുക്കെ, എൻമകജെ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ മന്ത്രി പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top