22 October Tuesday
ലൈഫ്‌ പദ്ധതി

മാനദണ്ഡം പരിഷ്‌കരിക്കണം: മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ സമാപനപൊതുയോഗം ബങ്കളം സുശീല ഗോപാലൻ നഗറിൽ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം

ലൈഫ് പദ്ധതിയുടെ മാനദണ്ഡം ഗ്രാമ, നഗര വ്യത്യാസത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ  സുപ്രധാന പദ്ധതിയാണ് ലൈഫ്. വീടില്ലാത്തവർക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്ന പദ്ധതി കേരളത്തിലെ ഭവനരഹിതർ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ, സർക്കാർ പിന്നീട്  ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം വന്നതോടെ അർഹതപ്പെട്ടവർ പലരും ലിസ്റ്റിൽപ്പെടാതെ സ്ഥിതിയാണുള്ളത്. റേഷൻ കാർഡിലില്ലാത്തവർ ,25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർ, ഓട് മേഞ്ഞ വീടുള്ളവർ എന്നിങ്ങനെയുള്ള മാനദണ്ഡം വെച്ചത് അർഹതപ്പെട്ടവർ ലിസ്റ്റിൽനിന്നും പുറത്താകാൻ കാരണമായി. അതിനാൽ അർഹതപ്പെട്ട മുഴുവൻ പേരെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന്  ആവശ്യപ്പെട്ടു. ഹരിത കർമസേനയ്ക്ക് നിശ്ചിത വേതനം ഉറപ്പ് വരുത്തണമെന്നും ജില്ലയുടെ മലയോര മേഖലയിൽ കശുവണ്ടി ഫാക്ടറി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാപന ദിവസമായ ഞായറാഴ്‌ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സൈക്രട്ടറി ഇ പത്മാവതി മറുപടി പറഞ്ഞു.പി കെ ശ്രീമതി,എൻ സുകന്യ, കെ എസ് സലീഖ, സവിതാ ബീഗം, പി സതീദേവി എന്നിവർ സംസാരിച്ചു. പി ശ്യാമള ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെയും16 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.  സമാപന പൊതുയോഗം  ബങ്കളം സുശീലഗോപാലൻ നഗറിൽ  സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു.പി ബേബിബാലകൃഷ്ണൻ അധ്യക്ഷയായി.എം ലക്ഷ്മി, എം സുമതി, പി സി സുബൈദ എന്നിവർ സംസാരിച്ചു.ഇ പത്മാവതി സ്വാഗതം പറഞ്ഞു. വി പ്രകാശൻ നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top