21 October Monday

സ്‌നേഹവീട്ടിൽ വിരിയും ഓണപ്പൂക്കൾ

എ കെ രാജേന്ദ്രന്‍Updated: Monday Sep 9, 2019
രാജപുരം
സ്‌നേഹ വീട് ഒരുങ്ങി നായിക്കയത്തെ രജനിയും മക്കളും ഇത്തണ പുതിയ വീട്ടിൽ ഓണമുണ്ണും. വീട് ഒരുക്കിയത് 58 ദിവസം കൊണ്ട്. സിപിഐ എം പ്രവർത്തകർ കൈകോർത്തതോടെയാണ്‌ ചോർന്നൊലിക്കാത്ത വീട്‌  എന്ന സ്വപ്‌നം യാഥാർഥ്യമായത്‌. കൂലിപ്പണിക്കാരിയായ രജനി വീടിനായി പരിശ്രമിച്ചെങ്കിലും യാഥാർഥ്യമായില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തത്‌ പഞ്ചായത്തിന്‌ വീട്‌ അനുവദിക്കാൻ തടസമായി. അപ്പോഴാണ്‌ സിപിഐ എം   ദൗത്യമേറ്റെടുത്തത്‌.  ചുള്ളിക്കര ലോക്കൽ കമ്മിറ്റി മൂന്ന് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കുകയായിരുന്നു.  വാടക വീട്ടിൽനിന്നും സ്വന്തം വീട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ്‌ കുടുംബം.  ഇത്തവണത്തെ ഓണം പുതിയ വീട്ടിൽ നിന്നും ഉണ്ണാം. ഇവരുടെ ബന്ധു നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ്‌ വീട്‌.  515 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് 58 ദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയത്‌.  ഗൃഹപ്രവേശം തിങ്കളാഴ്‌ച രാവിലെ  10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top