23 September Wednesday

മഴക്കെടുതി ദുരിതമനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങാവുക: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കാസർകോട്‌
ജില്ലയിൽ കാലവർഷം തിമിർത്താടുന്ന സാഹചര്യത്തിൽ പാർടിയുടെ മുഴുവൻ ഘടകങ്ങളും അതാത് പ്രദേശത്തെ ദുരിതമനുഭവിക്കുന്നവർക്ക്‌   കൈത്താങ്ങായി പ്രവർത്തിക്കണമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു. അതാകണം നമ്മുടെ ഈ അവസരത്തിലെ രാഷ്ട്രീയ പ്രവർത്തനം.സന്നദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുക. ഭക്ഷണം കിട്ടാത്ത കുടുംബങ്ങൾക്ക്  അത്‌ എത്തിക്കുക, സർക്കാർ എല്ലാത്തിനും കൂടെയുണ്ട്. 
പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്‌. ഒട്ടേറെ കുടുംബങ്ങൾ സ്വന്തം വീടുകൾ വിട്ടിറങ്ങി ബന്ധുവീട്ടിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടി. കാറ്റിൽ വീടുകളും ഫല വൃക്ഷങ്ങളും കടപുഴകി .വ്യാപകമായി കൃഷി നശിച്ചു. ഒരു പ്രളയം കൂടി നാം നേരിടുകയാണ്‌.  കൊറോണ എന്ന മഹാമാരി അരങ്ങു തർക്കുന്ന സാഹചര്യം കൂടിയുണ്ട്‌. അതിനാൽ മുഴുവൻ സഖാക്കളും രംഗത്തിറങ്ങണം–- പ്രസ്‌താവനയിൽ പറഞ്ഞു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top