23 September Wednesday

ഉരുള്‍പൊട്ടി; രക്ഷകരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
രാജപുരം
ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷകരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ. പനത്തടി പഞ്ചായത്തിലെ ഓട്ടമല, ചാമുണ്ടിക്കുന്ന്, ചിറ്റാരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശത്താണ്‌ ഡിവൈഎഫ്‌ഐയുടെ രക്ഷാപ്രവർത്തനം. ഇവർക്കൊപ്പം കുറ്റിക്കോൽ ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് പ്രവർത്തകർ എത്തിയതോടെ രക്ഷാപ്രവർത്തനം സജീവമായി. പല സ്ഥലത്തും മണ്ണ് ഇടിഞ്ഞ് വീണും, മരം പൊട്ടി വീണും റോഡുകൾ തടസ്സപ്പെട്ടെങ്കിലും തകർത്ത് പെയ്തുകൊണ്ടിരുന്ന കനത്ത മഴയെ വകവെക്കാതെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനും മറ്റും ഇറങ്ങിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top