19 September Thursday

ദുരിതാശ്വാസപ്രവർത്തനം: സജ്ജരായി മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കാഞ്ഞങ്ങാട്
കടൽരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച ജില്ലയിലെ മത്സ്യത്തൊഴിലാളികൾ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സജ്ജരായി. 
ഏതു സമയത്ത്   വിളിച്ചാലും ഫൈബർ വള്ളവുമായി രംഗത്തിറങ്ങാൻ തയ്യാറാണെന്ന‌് ഇവർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് തൃശൂർ ജില്ലയിലെ ചാലക്കുടി ഭാഗങ്ങളിൽ 32 പേർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.  ഗോവയിലെ കടലിൽ  തീവ്രപരിശീലനം നേടിയ പത്തംഗ രക്ഷാപ്രവർത്തക സംഘം അജാനൂർ കടപ്പുറത്ത‌് രക്ഷാപ്രവർത്തനത്തിനു തയ്യാറായി നിൽക്കുന്നു. ഫിഷറീസ‌്  ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ ഇവരുടെ വിവരം ലഭിക്കും.  പ്രളയക്കെടുതിക്കുശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് നൂറുകണക്കിനു മത്സ്യത്തൊഴിലാളകൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ  പരിശീലനം നേടിയിരുന്നു.
പ്രധാന വാർത്തകൾ
 Top