20 September Friday

വാതക പൈപ് ലൈൻ ഭൂവുടമകൾക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കാസർകോട്‌
ഗെയ്ൽ പൈപ്പ് ലൈനിനായി സ്ഥലം നൽകിയ പത്ത് സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവർക്ക് സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം അഞ്ച് ലക്ഷം രൂപ സമാശ്വാസ ധന സഹായം നൽകി. ധനസഹായ ചെക്ക് വിതരണം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പതിനഞ്ച് കുടുംബങ്ങൾക്കാണ്‌ സഹായം ലഭിക്കുന്നത്‌.   കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിബന്ധനകൾ പ്രകാരം ഭൂവുടമകൾക്ക് നൽകുന്ന ഭൂമിക്കും കാർഷിക വിളകൾക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരത്തിന് പുറമേയാണ് സംസ്ഥാന സർക്കാറിന്റെ  പ്രത്യേക താൽപര്യപ്രകാരം  ഗെയിൽ സമാശ്വാസ ധനസഹായം നൽകുന്നത്. തെക്കിൽ വില്ലേജിൽ ഏഴും പെരിയ വില്ലേജിൽ മൂന്നും മടിക്കൈയിൽ രണ്ടും പേരോലിലും പനയാലിലും  ഓരോ കുടുംബങ്ങൾക്കും ധനസഹായം നൽകി. പത്ത് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ രണ്ട് മീറ്റർ ഭൂമിയാണ് ഗെയിൽ ഏറ്റെടുത്തത്.   കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി.  ഗെയ്ൽ കൺസ്ട്രക്ഷൻ സീനിയർ മാനേജർ ആന്റണി ഡിക്രൂസ് സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top