05 August Wednesday
9 പേർക്ക്‌ രോഗമുക്തി

4 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
കാസർകോട്‌
ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്‌. ഒമ്പത്‌ പേർ രോഗമുക്തി നേടി. ജൂണ്‍ നാലിന് സൗദിയില്‍ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിനി (55), ഇവരുടെ  പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുട്ടി,  24ന് കുവൈത്തില്‍ നിന്നെത്തിയ  കാഞ്ഞങ്ങാട് സ്വദേശി (39), ഒമാനില്‍ നിന്നെത്തിയ പള്ളിക്കര സ്വദേശി (49) എന്നിവർക്കാണ്‌ രോഗം. കുവൈത്തില്‍ നിന്നെത്തിയ പള്ളിക്കര സ്വദേശി (25), ഉദുമ സ്വദേശി (38), കാറഡുക്ക പഞ്ചായത്ത് സ്വദേശി (33), മീഞ്ച സ്വദേശി (43), കിനാനൂര്‍ കരിന്തളം സ്വദേശി (45), കാഞ്ഞങ്ങാട് സ്വദേശി (38),  മഹാരാഷ്ട്രയില്‍ നിന്നെത്തിയ  ചെമ്മനാട് സ്വദേശി (34), മംഗല്‍പാടി സ്വദേശി (41),   ദുബായില്‍ നിന്നെത്തിയ കാറഡുക്ക സ്വദേശി (33) എന്നിവർക്കാണ്‌ രോഗമുക്തി.  നിലവിൽ ചികിത്സയിലുള്ളത്‌ 138 പേരാണ്‌. ആകെ രോഗികൾ 537. രോഗമുക്തി നേടിയത്‌ 408 പേർ.
വീടുകളില്‍ 6513 പേരും സ്ഥാപനങ്ങളില്‍ 315 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6828 പേരാണ്. 
353 പേർ നിരീക്ഷണത്തിൽ
പുതിയതായി  353 പേരെ നീരിക്ഷണത്തിലാക്കി. 498 പേരുടെ സാമ്പിൾ പരിശോധനക്ക്‌ അയച്ചു. 818 പേരുടെ ഫലം ലഭിക്കാനുണ്ട്. 562 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
41 പേർ അറസ്‌റ്റിൽ
കാസർകോട്‌
ലോക് ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട്  ജില്ലയിൽ ജൂലൈ ഏഴിന് 41 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം(1),കുമ്പള(1),കാസർകോട്(2), മേൽപ്പറമ്പ(2), ബേക്കൽ(2), ഹോസ്ദുർഗ്(1), ചന്തേര(2), വെള്ളരിക്കുണ്ട്(1),ചിറ്റാരിക്കാൽ(2),രാജപുരം(2) എന്നീ സ്റ്റേഷനുകളിലായി 16 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 16 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3900 ആയി. വിവിധ സ്റ്റേഷനുകളിലായി 2984 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1243 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 
180 പേർക്കെതിരെ കേസ്
കാസർകോട്‌
മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ 180 പേർക്കെതിരെ കൂടി കേസെടുത്തു.11408 പേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top