14 August Friday
വിലക്കുറവ്

മടിക്കൈയിലെ നേന്ത്രവാഴ കർഷകർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

അമ്പലത്തുകരയിലെ ശേഖരണ കേന്ദ്രത്തിലെത്തിച്ച വാഴക്കുലകൾ

നീലേശ്വരം
വിലയില്ല, മടിക്കൈയിലെ നേന്ത്രവാഴ കർഷകർ ദുരിതത്തിൽ. പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ  കര്‍ഷകരെ കോവിഡുകാലത്ത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി പരാതി. നേന്ത്രവാഴ കൃഷിയുടെ നാടായ മടിക്കൈയിലെ കർഷകർക്ക്   സീസണ്‍ സമയമായിട്ടും  ലഭിക്കുന്നത് കിലോയ്ക്ക് 26 മുതല്‍ 28 രൂപ വരെ.  കഴിഞ്ഞ വർഷം 40- മുതൽ 58 രൂപവരെ വിലകിട്ടിയിരുന്നു.  കടകളിൽ നിന്നും  വാങ്ങുമ്പോൾ 45-മുതൽ 50 രൂപവരെ നൽകണം. ഏപ്രില്‍ പകുതി മുതല്‍ ഓഗസ്ത് അവസാനം വരെയാണ് വിളവെടുപ്പ് സമയം. ഓണക്കാലത്ത് കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസണ്‍ അവസാനിക്കുന്നത്. ഈ കാലത്ത് ലഭിക്കുന്ന പണമാണ് ഒരുവര്‍ഷത്തേക്കുള്ള കര്‍ഷകരുടെ സമ്പാദ്യം. ഇതില്‍ നിന്നും മിച്ചംപിടിച്ച് വേണം അടുത്ത കൃഷിയിറക്കാനും. മംഗളുരുു, കണ്ണൂർ, കാസർകോട്,കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മടിക്കൈയിൽ നിന്നും  നേന്ത്രക്കായ കൊണ്ടു പോകുന്നത്.
 ലോക്ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ വർഷം 2.5 കോടി രൂപയുടെ  കായ അമ്പലത്തുകരയിലെ നേന്ത്രവാഴക്കുലശേഖരണ കേന്ദ്രത്തിൽ നിന്നും കൊണ്ടുപോയിരുന്നു. വേനൽ മഴയിലും കാറ്റിലും ആയിരക്കണക്കിന് വാഴ  ഇപ്രാവശ്യം നശിച്ചു. മിച്ചം വന്ന കായകൾക്ക് വില കിട്ടാതായതോടെ കർഷകർ ദുരിതത്തിലായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top