19 August Monday
വിദ്യാർഥികളുടെ യാത്രാവകാശം സംരക്ഷിക്കണം

ആർടിഒ ഓഫീസിലേക്ക‌് എസ‌്എഫ‌്ഐ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

വിദ്യാർഥികളുടെ യാത്രാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ആർടിഒ ഓഫീസിലേക്ക‌് നടത്തിയ മാർച്ച‌് മുൻ ജില്ലാസെക്രട്ടറി ബി വൈശാഖ‌് ഉദ‌്ഘാടനം ചെയ്യുന്നു

കാസർകോട‌്
വിദ്യാർഥികളുടെ യാത്രാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ആർടിഒ ഓഫീസിലേക്ക‌് മാർച്ച‌് നടത്തി. 
ബസ‌് ജീവനക്കാരുടെ വിദ്യാർഥി വിരുദ്ധ നിലപാടിനെതിരെ നടപടി സ്വീകരിക്കുക, സ്വാശ്രയ–- പാരലൽ കോളേജുകളിലെ വിദ്യാർഥികൾക്ക‌് യാത്രാ ഇളവ‌് അനുവദിക്കുക, വിദ്യാർഥി–- ബസ്സുടമ പ്രതിനിധികളുടെ സംയുക്ത യോഗം വിളിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച‌്. എസ‌്എഫ‌്ഐ മുൻ ജില്ലാസെക്രട്ടറി ബി വൈശാഖ‌് ഉദ‌്ഘാടനം ചെയ‌്തു. കെ അഭിരാം അധ്യക്ഷനായി. കെ എച്ച‌് സവാദ‌്, പ്രവീൺ, വിപിൻരാജ‌്, കെ അഭിജിത്ത‌്, ജയനാരായണൻ എന്നിവർ സംസാരിച്ചു. ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top