23 January Sunday

യുവാവിന്റെ വീട് ജ്യേഷ്‌ഠനും സംഘവും ജെസിബി വച്ച്‌ ഇടിച്ചുനിരത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

 കാഞ്ഞങ്ങാട്‌

അനിയന്റെ വീട് മൂത്ത സഹോദരൻ ജെസിബി ഉപയോഗിച്ച് തകർത്തു. അജാനൂർ ചിത്താരി വാണിയംപാറയിലെ പ്രവാസിയായ അഷറഫിന്റെ വീടാണ്‌  തകർത്തത്.
അഷറഫിന്റെ ചേട്ടൻ ഹക്കീമും ഭാര്യയും, അവരുടെ ബന്ധുക്കളായ നൗഷാദ്, മാഹിൻ, അബ്ദുള്ള, അസൈനാർ എന്നിവർ ചേർന്നാണ്‌ അക്രമിച്ചതെന്ന്‌ പരാതിയിൽ പറയുന്നു.
അഷറഫ് കുടുംബസമേതം ഗൾഫിലാണ്‌. അഷറഫിന്റെ ഉപ്പ മൊയിലാക്കിരിയത്ത് മമ്മൂഞ്ഞി ഹാജി ചിത്താരി വില്ലേജിൽ എഴുതി നൽകിയ 14 സെന്റ് സ്ഥലത്താണ്‌ വീടുള്ളത്‌.  കോൺക്രീറ്റ് വീടിന്റെ രണ്ട് അറ്റാച്ച്‌ഡ്‌ മുറിയും മുഴുവനായും പൊളിച്ചടുക്കി.  എസിയും കട്ടിലും മറ്റ് ഫർണിച്ചറുകളും ഹക്കീമും ഭാര്യയും കടത്തിക്കൊണ്ടുപോയി. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്‌, അഷറഫിന്റെ സ്വത്തുകൾ നോക്കിനടത്തുന്ന ഉബൈദ്‌ പൊലീസിൽ പരാതി നൽകി. ഹക്കീമിനെതിരെ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top