24 October Thursday

ഉണർത്തു പാട്ടായി സ്വാഗത ഗാനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
ബങ്കളം
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനം ആരംഭിച്ചത് വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ. സ്ത്രീകളുടെ സംഘ ബോധത്തെ എടുത്തുകാട്ടുന്ന വരികൾ നിറഞ്ഞ ഗാനം മടിക്കൈയുടെ സാംസ്‌കാരിക പരിസരത്തെയും അടയാളപ്പെടുത്തുന്നു. 
ബങ്കളത്തെ ഗൗരിലങ്കേഷ് നഗറിലെ ഉദ്ഘാടനത്തിന്‌ തൊട്ടുമുമ്പായി  "സ്വാഗതം... സുസ്വാഗതം.. മഹിളകളെ.. മഹിതകളെ’ എന്ന് തുടങ്ങുന്ന സ്വാഗത ഗാനം മടിക്കൈ ഐഎച്ച്ആർഡി, പാലാത്തടം ക്യാമ്പസ്, കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. 
പ്രഭാകരൻ ബങ്കളം രചനയും ഗംഗാധരൻ കരിവെള്ളൂർ സംഗീതവും നൽകിയ ഗാനം നവിത മോഹൻ, നന്ദന ഹരീന്ദ്രൻ, ആര്യ ശിവദാസൻ, അഞ്ജന കൃഷണ, എസ് എൻ സയന, രബിന, രഹന, ശ്രുതി, ജ്യോതിക, ശ്രീവർഷ, ശ്രീരഞ്‌ജ്‌, ബിപിൻ, അനാമി എന്നിവരാണ് പാടിയത്.
പ്രധാന വാർത്തകൾ
 Top