21 October Monday

പ്രളയ ദുരിതബാധിതർക്ക് വീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
കാഞ്ഞങ്ങാട്‌
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ  മത്സ്യത്തൊഴിലാളികളെ അനുമോദിച്ചു.  പ്രളയ ദുരിതാശ്വാസ ധനസഹായ  പ്രഖ്യാപനവും നടത്തി. 
മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. ഹോസ്ദുർഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ എം രാജ ഗോപാലൻ എംഎൽഎ അധ്യക്ഷനായി. മത്സ്യത്തൊഴിലാളികൾക്കുള്ള  അനുമോദന പത്രവും ഓണക്കോടിയും മന്ത്രി വിതരണം ചെയ്തു.  കാസർകോട് വികസന പാക്കേജിന്റെ ലോഗോ പ്രകാശനവും  നിർവഹിച്ചു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ നടത്തിയ ലോഗോ മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ ജ്യോതിഷ്‌കുമാറിന് മന്ത്രി ഉപഹാരം നൽകി. പ്രളയ ദുരിതബാധിതർക്ക് നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. കലക്ടർ ഡോ. ഡി സജിത് ബാബു, നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, എഡിഎം എൻ ദേവീദാസ്‌, സബ്‌കലക്ടർ അരുൺ കെ വിജയൻ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, മുഹമ്മദ് മുറിയനാവി, തഹസിൽദാർ ഇൻ  ചാർജ് മണിരാജ് എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top