20 October Sunday

എസ്എഫ്ഐ നേതാക്കളെ കോൺഗ്രസുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
നീലേശ്വരം
എസ്എഫ്ഐ വിജയത്തിൽ വിറളി പൂണ്ട കോൺഗ്രസുകാർ നേതാക്കളെ ആക്രമിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം വി രതീഷ്, നന്ദലാൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കിനാനൂർ‐- കരിന്തളം ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികളാണ് വിജയിച്ചത്. ആഹ്ലാദ പ്രകടനത്തിനൊരുങ്ങിയ വിദ്യാർഥികളെയും നേതാക്കളെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌  ഉമേശൻ വേളൂരിന്റ നേതൃത്വത്തിൽ സംഘടിച്ചെത്തിയ കോൺഗ്രസുകാർ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top